ക്ഷേത്ര ഐതീഹ്യം

ചിരപുരാതനവും ചരിത്രപ്രസിധവുമായ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നിന്നും 5 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയുന്ന അതി പുരാതനമായ ക്ഷേത്രമാണ് ടി.വി .പുരം സരസ്വതി ദേവി ക്ഷേത്രം .
കേരളത്തിലെ ഏക സ്വയംഭൂ സരസ്വതി ക്ഷേത്രവുമാണിത് .ദേവിക്ക് ഭക്തനോടുള്ള അകമഴിഞ്ഞ വാത്സല്യവും ഭക്തന് ദേവിയോടുള്ള അചഞ്ചലമായ ഭക്തിയും വിസ്വസവുമാണ് ക്ഷേത്രോല്പക്തിക്ക് നിതനമായത് . സരസ്വതിദേവി മുഖ്യ പ്രതിഷ്ട്ട അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത് .
          കേരളത്തിലെ മഹാ ക്ഷേത്രങ്ങളില്‍ ഒന്നായ വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റും 108 ബ്രാഹ്മണ ഇല്ലങ്ങള്‍ ഉണ്ടയിരുന്നതായി ചരിത്രം രേഖപെടുത്തുന്നു .അതില്‍ 64  ഇല്ലങ്ങള്‍ ടി.വി.  പുരത്താണ്  സ്ഥിതി ചെയ്തിരുന്നത് .ഇല്ലങ്ങളിലെ ഉണ്ണികളേ വേധോധ്യനം ചെയ്യിക്കാന്‍ ചുരുക്കം ചില ഒതിക്കൊന്മാരും  ഇവിടെ പാര്‍ത്തിരുന്നു .ഇന്ന് സരസ്വതിക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലവും സമീപപ്രതേശവും  ഒതികൊന്റെ ഒതുപുരയയിരുന്നു.
ദേവി ഭക്തനായ ഒതികൊണ്ടേ ഉപാസനാമുര്‍തിയായിരുന്നു സരസ്വതിദേവി.
ഒരിക്കല്‍ ഗണപതിഭഗവാന്  ഒരു കുസൃതിതോന്നി.ഒതിക്കൊനു ദേവിയോടുള്ള ഭക്തിയും ദേവിയുടെ ഭക്തവത്സല്യവും പരിക്ഷിക്കുവാന്‍ തീരുമാനിച്ചു .ഗണപതി
ഭഗവന്‍ ഒരു ബാലന്റെ രൂപമെടുത്തു ഒത്തു പുരയില്‍ പഠനതിനെതി .ബ്രാഹ്മണന്റെ കീഴില്‍ പഠനവും തുടങ്ങി .ബാലകന്റെ അസാധാരണവുമായ ചൈതന്യവും ബുധിപ്രഭവവും ഒതിക്കൊനെ അത്ഭുതപെടുത്തി .ഇടക്കിടെയുള്ള ബാലന്റെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുവാന്‍ ഒതിക്കോന്‍ വിഷമിച്ചു . അപ്പോഴൊക്കെ സര്‍വ വിദ്യ സ്വരൂപിണിയായ സരസ്വതിടെവിയുടെ ഉപാസകന് ഭഗവതി ഉത്തരം മനസ്സില്‍ തോന്നിപിച്ചു .വേദങ്ങളെ കുറിച്ചുള്ള തന്റെ ചോദ്യത്തിന് ഒതിക്കോന്‍ നല്‍കിയ ഉത്തരത്തില്‍ ശ്രീഗണേശന്‍   പിഴവുവരുത്തി,എന്നാല്‍ ഒതിക്കൊന്റെ  ഭക്തിവിശ്വസത്തില്‍ ത്രപ്തയായ ദേവി തൂണില്‍ മറഞ്ഞിരുന്നു ഒതിക്കൊനെ തിരുത്തി .
ഒതിക്കൊന്റെ ദേവിഭക്തിയും ദേവിയുടെഭക്തവാത്സല്യവും നേരിട്ട്കണ്ട ഉണ്ണി ഗണപതി സംതൃപ്തനായി തന്റെ യഥാര്‍ത്ഥരൂപത്തില്‍ ഒതിക്കൊനുമുമ്പില്‍ പ്രത്യക്ഷനായി ഈസമയം സര്‍വവിദ്യസ്വരൂപിയായ  ദേവിഹംസാരൂഠയായി,ചതൂര്‍ബഹുക്കളില്‍ വീണ ,അക്ഷരമാല ഗ്രന്ഥം ,അമൃത കലശം എന്നിവ ധരിച്ച് വെള്ളതമാരയില്‍ കാലുന്നി ശ്രീ ഭാരതി ഭാവത്തില്‍ ഒതിക്കൊനന്നു  ദര്‍ശനം നല്‍കി.
അനന്തരതലമുറകള്‍ക്ക്     ശ്രി സരസ്വതി ദേവി യുടെയൂം വിഗ്നെശ്വരന്റെയും കൃപ കടാക്ഷം ഉണ്ടാകണമെന്ന്  പ്രാര്‍ത്ഥിച്ച ഒതിക്കൊനോട് ഇവിടെ കുടികൊള്ളമെന്നും ഈനടയില്‍ എത്തുന്ന ഭക്തര്‍ക്ക്‌ സര്‍വ വിഗ്നങ്ങള്‍ തീര്‍ത്തു അവിഷ്ട സിദ്ധിയും അഷ്ടിശ്വര്യങ്ങളും വിദ്യ പുരോഗതിയും വക്ക്സിധിയും പ്രദാനം ചെയുമെന്നും അനുഗ്രഹിച്ചു ദേവി ദേവന്മാര്‍  അന്ധര്‍ധ്ധാനം   ചെയ്തു .
                                വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു എത്തിയ ഒതിക്കോന്‍ യധ്രിശ്ച്യ ക്ഷേത്രങ്ങണത്തില്‍ വെച്ച് വില്വമംഗലം സ്വാമിയേ കാണുവാന്‍ ഇടയായി ദേവി ദേവന്മാരുടെ ദര്‍ശനത്തെ കുരിച്ചരിയിച്ച ഒതിക്കൊനോട് അതോ ഒരു നിമിതമാനെന്നു ടെഷധിപനായ വൈക്കത്തപ്പന് മുന്‍പില്‍ ഒരു പിടി പണം സമര്‍പിച്ചു അനുന്ജ്ഞ വാങ്ങി ദേവി ഉപാസന തുടങ്ങണം എന്നും സ്വാമി നിര്‍ദേശിച്ചു .
                               കാലത്തിന്റെ കുത്തൊഴുക്കില്‍ ഇല്ലം അന്യംനില്‍ക്കുകയും ഒതുപുരയുടെ സ്ഥാനത്തു ചെറിയൊരു ദേവിക്ഷേത്രം ഉണ്ടാകുകയും ദേവി പ്രത്യക്ഷപെട്ട തൂണിന്റെ ചുവട്ടില്‍ ഒരു കണ്ണാടി ബിംബം പ്രതിഷ്ടിച്ചു ആരാധിക്കുകയും ചെയ്തു .1994  ല്‍ നടന്ന ദേവപ്രശ്നത്തില്‍  തനിക്കു ഉചിതമായ ആലയം നിര്‍മിക്കണം എന്ന് ദേവപ്രശ്നത്തില്‍ തെളിയുകയുണ്ടായി .പന്ജലോഹത്തില്‍ നിര്‍മിച്ച സരസ്വതിടെവിയുടെ വിഗ്രഹരൂപം കേരളത്തില്‍ വേറൊരിടത്ത് പ്രതിഷ്ടിചിട്ടില്ല. സദാസമയവും  സരസ്വതിഭാവതിലുള്ള ഈ ക്ഷേത്രത്ര സന്നിധിയില്‍ എല്ലാ ദിവസവും കുട്ടികളെ എഴുത്തിനു ഇരുതനവും എന്നത് പ്രത്യേകമായ ഒന്നാണ് .ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക്‌ വിധ്യരൂപിനിയായ ദേവിയെ സകലകലകലോടും കൂടി ദര്‍ശിക്കാന്‍ ആവും എന്നത് ഇവിടത്തെ പ്രത്യേകതയാണ്....................